എന്‍.സി.മമ്മൂട്ടിമാസ്റ്റര്‍ അനുസ്മരണവും പുരസ്‌ക്കാര വിതരണവും ഏപ്രില്‍ 18 ന് തലശേരിയില്‍

തലശേരി: യുവകലാസാഹിതി സംസ്ഥാന ജന.സെക്രട്ടെറിയും സി.പി.ഐ നേതാവുമായിരുന്ന എന്‍.സി.മമ്മൂട്ടി മാസ്റ്ററുടെ 15-ാം

അനുസ്മരണസമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും 18 ന് ചൊവ്വാഴ്ച്ച തലശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കും.

കവി പി.കെ.ഗോപിക്ക് ഈ വര്‍ഷത്തെ മമ്മൂട്ടി മാസ്റ്റര്‍ പുരസ്‌ക്കാരം റവന്യൂമന്ത്രി കെ.രാജന്‍ സമ്മാനിക്കും.

എന്‍.സി.മമ്മൂട്ടി മാസ്റ്റര്‍ സ്മാരക സമിതിയാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.

വൈകുന്നേരം 5 ന് നടക്കുന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ഒ.കെ.മുരളീകൃഷ്ണന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.

സി.എന്‍.ചന്ദ്രന്‍ എന്‍.സി.മമ്മൂട്ടി അനുസ്മരണം നടത്തും.

പി.കെ.ഗോപി. ടി.വി.ബാലന്‍, സി.പി.സന്തോഷ്‌കുമാര്‍, സി.പി.ഷൈജന്‍, ഷിജിത്ത് വായന്നൂര്‍, സുഭാഷ്ദാസ്, സതീഷ് വാസുദേവ് എന്നിവര്‍ പ്രസംഗിക്കും.

എ.പ്രദീപന്‍ സ്വാഗതവും അഡ്വ.എം.എസ്.നിഷാദ് നന്ദിയും പറയും.