ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

 

പാപ്പിനിശ്ശേരി: മാരക മയക്കുമരുന്നായ മെത്താഫിറ്റാമിന്‍ സഹിതം യുവാവ് എക്‌സൈസ് പിടിയിലായി.

പാപ്പിനിശേരി റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും പുതിയങ്ങാടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പുതിയങ്ങാടി ബീച്ച്‌റോഡിലെ ജുനൈദ്(26) കുടുങ്ങിയത്.

മാട്ടുല്‍, പഴയങ്ങാടി ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന വില്‍പ്പനക്കാരനായ ഇയാളുടെ കയ്യില്‍ നിന്നുംമ 0.380 ഗ്രാം മെത്താം ഫിറ്റമിന്‍ പിടിച്ചെടുത്തു.

ജുനൈദിന്റെ പേരില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. 

രാത്രി കാലങ്ങളില്‍ ആഢംബര ബൈക്കുകളിലും കാറുകളിലും ബീച്ച് പരിസരത്ത് കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പ്പനയാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു.

നിരവധി യുവാക്കള്‍ ഇയാളുടെ വലയില്‍വീണ് മയക്കുമരുന്നിന് അടിമകളായിട്ടുണ്ട്.

ഇയാളോട് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന എല്ലാവരേയും കുറിച്ച് എക്‌സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ടി.സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ എം.കെ.സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.പി.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ.വി.ഷിബു, പി.പി.രജിരാഗ്, എക്‌സൈസ് ഡ്രൈവര്‍ കെ.ഇസ്മയില്‍ എന്നിവരും ഉണ്ടായിരുന്നു.