പുതിയ ദേശീയപാത താഴുന്നു–വില്ലനാകുന്നത് പഴയ കിണറുകള്‍-

പിലാത്തറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി ടാറിങ്ങ് നടത്തിയ റോഡ് താഴ്ന്നു.

പിലാത്തറ-പരിയാരം ദേശീയ പാതയില്‍ വിളയാങ്കോട് ആണ് പുതുതായി ടാറിങ്ങ് നടത്തിയ റോഡരികില്‍ ഗര്‍ത്തം രൂപപ്പെട്ടത്.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ടാറിങ്ങ് നടത്തിയത് വിളയാങ്കോടാണ്.

ഇവിടെ ഉണ്ടായിരുന്ന കിണര്‍ കൃത്യമായി മൂടാത്തതാണ് റോഡ് താഴാന്‍ കാരാണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ ഭാഗത്ത് ഇത്തരത്തില്‍ വേറെയും കിണറുകള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തെ കിണറുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടാതെ മണ്ണിട്ട് നിറച്ചത് ഗുരുതരമായ അപകടങ്ങള്‍ക്കിടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

പുതിയ റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടതിന് ശേഷമായിരിക്കും പ്രധാന നാലുവരി ദേശീയപാതയുടെ നിര്‍മ്മാണം ആരംഭിക്കുക.