രാജരാജേശ്വരക്ഷേത്രത്തില്‍ പുതിയ വഴിപാട് കൗണ്ടര്‍- നാളെ ഉദ്ഘാടനം ചെയ്യും-
തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തില്‍ നിര്‍മ്മിച്ച പുതിയ വഴിപാട് കൗണ്ടര്‍ നാളെ ഉദ്ഘാടനം ചെയ്യും.
രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അറിയിച്ചു.
ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും.
ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട് നിലവിളക്ക് തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.
നഗരസഭാ കൗണ്‍സിലര്‍ പി.ഗോപിനാഥന്‍, ട്രസ്റ്റി മെമ്പര്‍ കെ.രാമന്‍നമ്പൂതിരി, മുന്‍ ദേവസ്വം പ്രസിഡന്റ് കെ.കെ.മഹേശ്വരന്‍ നമ്പൂതിരി, ട്രസ്റ്റി മെമ്പര്‍ കെ.വി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി സ്വാഗതവും ടി.പി.വിനോദ്കുമാര്‍ നന്ദിയും പറയും.
13 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ വഴിപാട് കൗണ്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രമുഖ വാസ്തുശില്‍പ്പി വേഴാപ്പറമ്പില്‍ ചിത്രഭാനു നമ്പൂതിരിപ്പാടാണ് സ്ഥലനിര്‍ണയം നടത്തിയത്.
തിരക്കനുഭവപ്പെടുന്ന ശിവരാത്രി മഹോല്‍സവം പോലുള്ള ചടങ്ങുകളില്‍ ആറ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.