പരിയാരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായി പി.നളിനാക്ഷന്‍ ഇന്ന് ചുമതലയേറ്റു.

16 മാസത്തിന് ശേഷം പുതിയ ഇന്‍സ്‌പെക്ടര്‍.

പരിയാരം:പരിയാരം പോലീസ് സ്റ്റേഷന്‍ പുതിയ എസ്.എച്ച്.ഒ
ആയി പി.നളിനാക്ഷന്‍ ഇന്ന് ചുമതലയേറ്റു.

കരിവെള്ളൂര്‍ പുത്തൂര്‍ സ്വദേശിയാണ്. 

കുറ്റാന്വേഷണ വിദഗ്ദ്ധനായ ഇദ്ദേഹം കാസര്‍ഗോഡ് എസ് ഐ ആയിരുന്നപ്പോള്‍ പ്രമാദമായ ഷാനവാസ് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് പ്രധാന പങ്കുവഹിച്ചിരുന്നു.

അതു പോലെ തന്നെ കാസര്‍ഗോഡ് അക്കാലത്തെ പല ഗുണ്ടാ-ഹണി ട്രാപ്പ് സംഘങ്ങളേയും, ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ ഇദേഹത്തിന് സാധിച്ചിട്ടുണ്ട്.

റെയില്‍വേ പോലീസ് എസ് ഐ ആയിരുന്നപ്പോള്‍ നേത്രാവതി എക്‌സ്പ്രസില്‍ കവര്‍ച്ച നടത്തിയ പ്രതിയെ ഇദ്ദേഹം അറസ്റ്റ് ചെയ്തിരുന്നു.

ട്രെയിന്‍ വഴിയുള്ള നിരവധി ലഹരിക്കടത്താണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

2022 ജൂണ്‍ 5 മുതല്‍ പരിയാരത്ത് എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

16 മാസത്തെ ഇടവേളക്ക് ശേഷമാണ് ഈ തസ്തികയില്‍ പുതിയ നിയമനം നടക്കുന്നത്.

പി.നളിനാക്ഷനെ മൂന്ന് മാസം മുന്‍പ് പരിയാരം ഇന്‍സ്‌പെക്ടറായി നിയമിച്ചിരുന്നുവെങ്കിലും യു.എന്‍ മിഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട് അന്ന് സുഡാനിലായതിലാല്‍ ചുമതല ഏല്‍ക്കാന്‍ സാധിച്ചിരുന്നില്ല.

അതിന് ശേഷം ഇന്നാണ് അദ്ദേഹം പരിയാരത്ത് ചുമതലയേല്‍ക്കുന്നത്.

സ്റ്റേഷന്‍ പരിധിയിലെ മോഷണ പരമ്പരക്ക് അവസാനം കുറിക്കുവാന്‍ മികച്ച കുറ്റാന്വേഷകനായ പി.നളിനാക്ഷന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍.