എഞ്ചിനീയറാള് പുലിയാണ് കെട്ടാ–പുതിയ റോഡാണ് കെട്ടാ-

തളിപ്പറമ്പ്: പുതുതായി നിര്‍മ്മിച്ച സംസ്ഥാനപാത-36
പല സ്ഥലങ്ങളിലും തകര്‍ന്നു.

കരിമ്പം ഇടിസി മുതല്‍ കരിമ്പം പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങല്‍ കെട്ടി ഭദ്രമാക്കാതെ ടാര്‍ ചെയ്തതിനാല്‍ സൈഡ് ഭാഗം മഴ പെയ്തതോടെ ഇടിഞ്ഞു താഴ്ന്നിരിക്കയാണ്.

നെടുനീളത്തില്‍ റോഡ് പിളര്‍ന്ന നിലയിലാണിവിടെ.

ഈ ഭാഗത്തുകൂടെ വെള്ളം താഴുന്നതോടെ കൂടുതല്‍ ഭാഗം പൊട്ടിപ്പിളരുന്ന സ്ഥിതിയാണ്.

നിരവധി വളവുകളുള്ള ഈ ഭാഗത്തെ നിര്‍മ്മാണത്തില്‍ നിരവധി ക്രമക്കേടുകള്‍ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന ആക്ഷേപമുണ്ട്.