മലയാളം ദിനപത്രങ്ങള്‍ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും
കൊച്ചി: നാളെ മുതല്‍ മലയാള പത്രങ്ങള്‍ക്ക് പ്രതിമാസം 15 രൂപ വര്‍ദ്ധിക്കും.
സപ്തംബര്‍ 23 മുതല്‍ അന്‍പത് പൈസയാണ് ഒരു കോപ്പിക്ക് വര്‍ദ്ധിപ്പിക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ 9 രൂപയും ഞായറാഴ്ച്ചകളില്‍ 9.50 രൂപയുമാണ് വില.
നവമാധ്യമങ്ങളുടെ കടന്നുകയറ്റം മൂലം പത്രങ്ങള്‍ സര്‍ക്കുലേഷന്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കെയാണ് വിലയില്‍ വര്‍ദ്ധനവ് വരുത്തുന്നത്.
നിത്യവും പണം നല്‍കി പത്രം വാങ്ങിക്കുന്നവര്‍ ഇപ്പോള്‍ തന്നെ 9 രൂപയാണ് നല്‍കുന്നതെങ്കിലും പ്രതിമാസം പത്രം വാങ്ങുന്നവര്‍ 15 രൂപ അധികം നല്‍കേണ്ടി വരും.