എന്‍.ജി.ഒ അസോസിയേഷന് തിരുവനന്തപുരം ഡി.എം.ഇ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി.
തിരുവനന്തപുരം: തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന് തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സത്യാഗ്രഹസമരം നടത്തി.

ഇന്ന് (ഒക്ടോബര്‍12)രാവിലെ 10 മുതലാണ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടെറി കെ.കെ.രാജേഷ്ഖന്ന അധ്യക്ഷത വഹിച്ചു.
കേരളാ ഗവ.നേഴ്സസ് യൂണിയന് നേതാവ് കെ.എസ്.സന്തോഷ്, എന്‍.ജി.ഒ അസോസിയേഷന് പരിയാരം ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്, സെക്രട്ടെറി യു.കെ.മനോഹരന്, സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.പി.ഷാനിജ് സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കെ.വി.മഹേഷ്, കെ.വി.ദിലീപ്കുമാര്, ടി.വി.ഷാജി, ഒ.വി.സീന എന്നിവര്‍ നേതൃത്വം നല്കി.
മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് 2018 ഏപ്രില്‍ മാസം മുതല്‍ ലഭിച്ചുകൊണ്ടിരുന്ന 12 ശതമാനം ഡി.എ മാത്രമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ 36 ശതമാനം ഡി.എ ലയിപ്പിച്ചുകൊണ്ടാണ് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയതെങ്കിലും മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയിട്ടില്ല.
സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതത് കാലത്തെ ആനുകൂല്യങ്ങളും ശമ്പളപരിഷ്ക്കരണവും സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും നാലരവര്‍ഷമായിട്ടും ഒന്നും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ജീവനക്കാരുടെ ആഗിരണ പ്രക്രിയയുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞെങ്കിലും തുടര്‍നടപടികളൊന്നും നടന്നിട്ടില്ല.
നാലരവര്‍ഷത്തെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനാല്‍ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലെത്തിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. പ്രകടനമായാണ് ജീവനക്കാര്‍ സത്യാഗ്രഹ സമരത്തിനെത്തിയത്.
ബിംസ് വഴി ശമ്പളം നല്കാന് ഉത്തരവായി-എം.വിജിന് എം.എല്‍.എ
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ബിംസ് (BiMS) മുഖേന ശമ്പളം മാറുന്നതിന്
അനുമതി നല്കി ഉത്തരവായതായി എം.വിജിന് എം.എല്‍.എ അറിയിച്ചു.
സെപ്റ്റംബര്‍ മാസത്തെ ശമ്പളം ഒക്ടോബറില്‍ അനുവദിച്ചു നല്കുന്ന തടക്കം 3 മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചാണ് ഉത്തരവായത്.
സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ശബളം ലഭിക്കുന്നത് വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസം കൂടി ഉത്തരവ് ദീര്‍ഘിപ്പിച്ച് നല്‍കിയത്.
