ഇടതുസര്‍ക്കാറിന്റെ ഭരണത്തില്‍ എല്ലാവരും ദുതിതമനുഭവിക്കുന്നു: അഡ്വ.സജീവ് ജോസഫ്.
തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും ഇടതു സര്‍ക്കാറിന്റെ ഭരണത്തില്‍ ദുരിതമനുഭവിക്കുകയാണെന്ന് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ.
നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെറ്റോ ചെയര്മാന് ചവറ ജയകുമാര്‍ നയിക്കുന്ന അതിജീവന യാത്രക്ക് തളിപ്പറമ്പില്‍ നല്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.സി.സാബു അധ്യക്ഷത വഹിച്ചു.
ചവറ ജയകുമാര്‍, കെ.അബ്ദുള്‍ മജീദ്, കെ.സി.സുബ്രഹ്മണ്യന്, അനില്‍ എം ജോര്‍ജ്, ഇര്‍ഷാദ്, പി.കെ.സരസ്വതി, കെ.രമേശന് മാസ്റ്റര്‍, കെ.കെ.രജേഷ് ഖന്ന, എം. പി.ഷനിജ്, കെ.വി.മഹേഷ്, പി.വി.സജീവന്, നാരായണന്‍കുട്ടി മനിയേരി, കെ.ഷാജി, മുഹമ്മദ് അനീസ് എന്നിവര്‍ പ്രസംഗിച്ചു.