നടന്‍ രാഘവന് നാളെ 82 തികയുന്നു-ചലച്ചിത്രരംഗത്ത് 55 വര്‍ഷവും
കരിമ്പം.കെ.പി.രാജീവന്‍
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആദ്യത്തെ സിനിമാനടന്‍ രാഘവന് നാളെ 82 വയസ് തികയുന്നു, ചലച്ചിത്രരംഗത്ത് 55 വര്‍ഷവും അദ്ദേഹം പൂര്‍ത്തിയാക്കുന്നു.
1941 ഡിസംബര്‍ പന്ത്രണ്ടിന് കണ്ണൂരിലെ തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ ആലിങ്കീല്‍ ചാത്തുകുട്ടിയുടെയും കല്യാണിയുടെയും മകനായി ജനിച്ച രാഘവന്‍ എഴുപതുകളിലും എണ്‍പതുകളിലും മലയാളത്തിലെ മിക്കവാറും എല്ലാ സിനിമകളിലും ഉണ്ടായിരുന്നു.
തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്‌കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച രാഘവന്‍ മധുരയിലെ ഗാന്ധിഗ്രാം ഗ്രാമീണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും റൂറല്‍ എഡ്യുക്കേഷനില്‍ ബിരുദം നേടി.
കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ദല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു ഡിപ്ലോമയും എടുത്തു.
ചെറുപ്പത്തിലെ അഭിനയവും അരങ്ങും ജീവിതമാക്കിയ രാഘവന്‍ പ്രീയൂനിവേഴ്‌സിറ്റി കഴിഞ്ഞ ശേഷം രണ്ട് വര്‍ഷം ടാഗോര്‍ കലാ സമിതിയില്‍ നടനായി ചേര്‍ന്നു.
മംഗലാപുരം, കൂര്‍ഗ്, മര്‍ക്കാറാ തുടങ്ങി കേരളത്തിന് പുറത്തും നാടകം അവതരിപ്പിച്ചു. പിന്നെ ലോകമറിഞ്ഞ ജി.വി.അയ്യരുടെ സഹായിയായി. കന്നടയില്‍ ‘ഓരുകെ മഹാസഭ്യ’ എന്ന ഒരു ചിത്രം ചെയ്തു. പിന്നീട് ‘ചൌക്കട ദീപ’ എന്ന കന്നഡ സിനിമയില്‍ നായകനായി .
1968 ല്‍ പുറത്തു വന്ന കായല്‍ക്കരയില്‍ ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്നു അഭയം, ചെമ്പരത്തി എന്നീ ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ രാഘവനെ മലയാള സിനിമക്ക് മാറ്റി നിര്‍ത്താന്‍ വയ്യാതായി. അന്നത്തെ പ്രമുഖ സംവിധായകരുടെ 15 സിനിമകളില്‍
നായകനായും ഉപനായകനായും മിന്നിത്തിളങ്ങിയ രാഘവന്‍ അതിവേഗം ജനപ്രിയനടനായി മാറി.
പെരിയാര്‍, ആരാധിക, പ്രേതങ്ങളുടെ താഴ്‌വര, ചായം, കാമിനി, സപ്തസ്വരങ്ങല്‍, മോഹം, നഗരം സാഗരം, ഭൂഗോളം തിരിയുന്നു, സ്വര്‍ണ്ണവിഗ്രഹം, ഭാര്യ ഇല്ലാത്ത രാത്രി, ശുക്രദശ, ബലപരീക്ഷണം, ദര്‍ശനം എന്നീ സിനിമകളില്‍ നായകനായിരുന്നു.
അഭിനയിച്ച സിനിമകളില്‍ രാമുകാര്യാട്ടിന്റെ അഭയം എന്ന സിനിമയിലെ മുരളിയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട വേഷമെന്ന് രാഘവന്‍ പറയുന്നു. (പെരുമ്പടവം ശ്രീധരന്റെ പ്രശസ്തമായ നോവലാണ് അഭയം).
ചെമ്പരത്തിയിലെ ചക്രവര്‍ത്തിനി എന്ന പ്രശസ്ത ഗാനരംഗത്ത് അഭിനയിച്ചത് രാഘവനാണ്. ജയന്റെ എക്കാലത്തെയും വലിയ ഹിറ്റ് ഡയലോഗായ അങ്ങാടിയിലെ വീ ആര്‍ പുവര്‍ കൂലീസ്, നോട്ട് ബെഗ്ഗേഴ്‌സ് എന്നത് രാഘവനോടും കൂടി ആണ് പറയുന്നത്.
ദൂരദര്‍ശന്‍ ആദ്യം സംപ്രേഷണം ചെയ്ത ‘ഇവരും മനുഷ്യരാണ് എന്ന പരമ്പരയിലും രാഘവനായിരുന്നു നായകന്‍ (കൈരളി വിലാസം ലോഡ്ജ് രണ്ടാമത്തെ പരമ്പര ആയിരുന്നു).
ഭാര്യ-ശോഭ. നമ്മള്‍ എന്ന സിനിമയിലൂടെ രംഗത്തുവന്ന പരേതനായ ജിഷ്ണു മകനാണ്, മകള്‍ ജ്യോത്സ്‌ന.
അഭിനയരംഗത്ത് ഇപ്പോഴും തുടരുന്ന രാഘവന്റെ
ഏറ്റവും പുതിയ സിനിമ 2022 ലെ കര്‍മ്മസാഗരം വിശുദ്ധ ചാവറയച്ചന്‍.
ആകെ 117 സിനിമകളില്‍ അഭിനയിച്ച രാഘവന് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ സംവിധായകന്‍ ഐ.വി.ശശിയാണ്.
അദ്ദേഹത്തിന്റെ ആദ്യസിനിമയായ ഉല്‍സവം, ആലിംഗനം, വാടകക്ക് ഒരു ഹൃദയം, അനുമോദനം, അങ്ങാടി, ഇവര്‍, രംഗം, 1921 എന്നിങ്ങനെ എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചു.
1987 ല്‍ കിളിപ്പാട്ട്, 88 ല്‍ എവിഡെന്‍സ് എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
രാഘവന്‍ അഭിനയിച്ച സിനിമകളും സംവിധായകരും.
1-കായല്‍ക്കരയില്‍(എന്‍.പ്രകാശ്), 2-റസ്റ്റ്ഹൗസ്(ശശികുമാര്‍),3-വീട്ടുമൃഗം(വേണു),4-കുറ്റവാളി(കെ.എസ്.സേതുമാധവന്‍),5-അഭയം(രാമു കാര്യാട്ട്), 6-അമ്മ എന്ന സ്ത്രീ-(കെ.എസ്.സേതുമാധവന്‍), 7-സി.ഐ.ഡി.നസീര്‍(വേണു), 8-തപസ്വിനി(എം.കൃഷ്ണന്‍നായര്‍), 8-പ്രതിധ്വനി(വിപിന്‍ദാസ്), 10-ആഭിജാത്യം(എ.വിന്‍സെന്റ്), 11-ഉമ്മാച്ചു-പി.ഭാസ്‌ക്കരന്‍),12-നൃത്തശാല(എ.ബി.രാജ്), 13-ചെമ്പരത്തി(പി.എന്‍.മേനോന്‍),14-ചായം(പി.എന്‍.മോനോന്‍), 15-ദര്‍ശനം(പി.എന്‍.മേനോന്‍), 16-മണവക്കാറ്(പി.എന്‍.മേനോന്‍), 17-ഗായത്രി(പി.എന്‍.മേനോന്‍),18-പെരിയാര്‍(പി.ജെ.ആന്റണി),19-ആരാധിക(ബി.കെ.പൊറ്റൈക്കാട്ട്),20-ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു(എ.ബി.രാജ്),21-നഖങ്ങള്‍(എ.വിന്‍സെന്റ്), പ്രേതങ്ങളുടെ താഴ്‌വര(വേണു),22-ഉദയംജ-(പി.ഭാസ്‌ക്കരന്‍),23-ആശാചക്രം(ഡോ.സീതാരാമസ്വാമി),24-സ്വര്‍ഗ്ഗപുത്രി-(പി.സുബ്രഹ്‌മണ്യം),25-ഉര്‍വ്വശി ഭാരതി(തിക്കുറിശി സുകുമാരന്‍നായര്‍), 25-ചഞ്ചല(എസ്.ബാബു), 27-കാമിനി(സുബൈര്‍), 27-യവ്വനം-(ബാബു നന്തന്‍കോട്്), 28-സപ്തസ്വരങ്ങള്‍(ബേബി),29-രാജഹംസം(ഹരിഹരന്‍), 29-മോഹം(റാണ്ടാര്‍ഗൈ), 30-അയലത്തെസുന്ദരി(ഹരിഹരന്‍),31-നഗരം സാഗരം(കെ.പി.പിള്ള), 32-ഭൂഗോളം തിരിയുന്നു(ശ്രീകുമാരന്‍തമ്പി),33-സ്വര്‍ണ്ണവിഗ്രഹം(മോഹന്‍ ഗാന്ധിരാമന്‍), 34-പാതിരാവും പകല്‍വെളിച്ചവും(എം.ആസാദ്), 35-പട്ടാഭിഷേകം(മല്ലികാര്‍ജുനറാവു),36-തടവുകാര്‍(വി.റാവു), 37-സ്വാമി അയ്യപ്പന്‍(പി.സുബ്രഹ്‌മണ്യം),38-നിറമാല-(പി.രാമദാസ്),39-മധുരപ്പതിനേഴ്(ഹരിഹരന്‍), 40-ഉല്‍സവം(ഐ.വി.ശശി), 41-ഭാര്യ ഇല്ലാത്ത രാത്രി(ബാബു നന്ദന്‍കോട്), 42-അയോദ്ധ്യ(പി.എന്‍.സുന്ദരം), 43-മല്‍സരം(കെ.നാരായണന്‍),44-ആലിംഗനം(ഐ.വി.ശശി), 45-ഹൃദയം ഒരു ക്ഷേത്രം(പി.സുബ്രഹ്‌മണ്യം),46-മധുരം തിരുമധുരം(ഡോ.ബാലകൃഷ്ണന്‍), 47-ലൈറ്റ് ഹൗസ്(എ.ബി.രാജ്),48-മാനസവീണ(ബാബു നന്തന്‍കോട്), 49-അംബ അംബിക അംബാലിക(പി.സുബ്രഹ്‌മണ്യം),50-പാല്‍ക്കടല്‍(ടി.കെ.പ്രസാദ്), 51-ശ്രീമുരുകന്‍(പി.സുബ്രഹ്‌മണ്യം), 52-മനസൊരുമയില്‍(പി.ചന്ദ്രകുമാന്‍), 53-റൗഡി രാജമ്മ(പി.സുബ്രഹ്‌മണ്യം),54-ആദ്യപാഠം(അടൂര്‍ഭാസി), 55-ശുക്രദശ(അന്തിക്കാട് മണി), 56-രാജപരമ്പര(ഡോ.ബാലകൃഷ്ണന്‍), 57-ടാക്‌സി ഡ്രൈവര്‍(പി എന്‍ മേനോന്‍), 58-വിടരുന്ന മൊട്ടുകള്‍(പി.സുബ്രഹ്‌മണ്യം), 59-വരദക്ഷിണ(ശശികുമാര്‍), 60-വാടകയ്‌ക്കൊരു ഹൃദയം(ഐ.വി.ശശി),61-കൈതപ്പൂ(രഘുരാമന്‍),62-ഹേമന്തരാത്രി(പി.ബാല്‍ത്തസാര്‍), 63-ബലപരീക്ഷണം(അന്തിക്കാട് മണി), 64-റൗഡി രാമു(എം.കൃഷ്ണന്‍ നായര്‍),65-അനുമോദനം(ഐ.വി.ശശി), 66-മനോരഥം(പി.ഗോപികുമാര്‍), 67-രാജു റഹിം(എ.ബി.രാജ്),68-അജ്ഞാതതീരങ്ങള്‍(എം.കൃഷ്ണന്‍ നായര്‍), 69-ഇന്ദ്രധനുസ്(രാജശേഖരന്‍), 70-ഒറ്റപ്പെട്ടവര്‍(പി.കെ.കൃഷ്ണന്‍),71-ജിമ്മി(മേലാറ്റൂര്‍ രവിവര്‍മ്മ), 72-ഇവള്‍ ഒരു നാടോടി(പി.ഗോപികുമാര്‍) 73-അമൃതചുംബനം(വേണു),74-രാജവീഥി(സേനന്‍), 75-കണ്ണൂകള്‍(പി.ഗോപികുമാര്‍), 76-ഹൃദയത്തിന്റെ നിറങ്ങള്‍(പി.സുബ്രഹ്‌മണ്യം),77- ഈശ്വരാ ജഗദീശ്വരാ(ഗംഗ), 78-അങ്ങാടി(ഐ.വി.ശശി),79- ഇവര്‍(ഐ.വി.ശശി), 80-ചോര ചുവന്നചോര(ജി.ഗോപാലകൃഷ്ണന്‍), 81-അധികാരം(പി.ചന്ദ്രകുമാര്‍), 82-സരസ്വതീയാമം(മോഹന്‍കുമാര്‍), 83-വാടകവീട്ടിലെ അതിഥി(പി.രാമദാസ്),84-സംസ്‌ക്കാരം(ഹരിഹരന്‍), 85-ലഹരി(ടി.കെ.രാമചന്ദ്രന്‍), 86-പൊന്‍മുടി-(എന്‍.ശങ്കരന്‍നായര്‍), 87-ഞാന്‍ പിറന്ന നാട്ടില്‍(പി.ചന്ദ്രകുമാര്‍), 88-രംഗം(ഐ.വി.ശശി), 89-എല്ലാവര്‍ക്കും നന്‍മകള്‍(മനോജ്ബാബു), 90-1921(ഐ.വി.ശശി), 91-എവിഡെന്‍സ്(രാഘവന്‍),92-പ്രിയപ്പെട്ട കുക്കു(സുനില്‍), 93-അദ്വൈതം(പ്രിയദര്‍ശന്‍), 94-അഭയം(ശിവന്‍), 95-അവന്‍ അനന്തപത്മനാഭന്‍(പ്രകാശ് കോളേരി), 96-പ്രായിക്കര പാപ്പാന്‍(ടി.എസ്.സുരേഷ്ബാബു), 97-അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍(പി.എം.അബ്ദുല്‍ അസീസ്), 98-തിരകള്‍ക്കപ്പുറം(അനില്‍ ആദിത്യന്‍),98-വര്‍ണച്ചിറരുകള്‍(കെ.ജയകുമാര്‍),99-ഇന്ദ്രിയം(ജോര്‍ജ് കിത്തു),100-മേഘമല്‍ഹാര്‍(കമല്‍),101-വക്കാലത്ത് നാരായണന്‍കുട്ടി(ടി.കെ.രാജീവ്കുമാര്‍), 102-സ്വന്തംഭാര്യ സിന്ദാബാദ്(ബിജു വട്ടപ്പാറ), 103-ഇങ്ങനെയും ഒരാള്‍(കബീര്‍ റാവുത്തര്‍), 104-ഓര്‍ഡിനറി(സുഗീത്),105-സീന്‍ ഒന്ന് നമ്മുടെ വീട്(ഷൈജു അന്തിക്കാട്), 106-ആട്ടക്കഥ(കണ്ണന്‍ പെരുമുടിയൂര്‍), 107-ദി പവര്‍ ഓഫ് സൈലന്‍സ്(വി.കെ.പ്രകാശ്), 108-C/O സൈറാബാനു(ആന്റണി സോണി), 109-ഐ ഫോണ്‍(കിരണ്‍ചന്ദ്്), 110-മരം പെയ്യുമ്പോള്‍(അനില്‍ തോമസ്), 111-ആള്‍രൂപങ്ങള്‍(സി.വി.പ്രേംകുമാര്‍), 112-പ്രേതം-2(രഞ്ജിത് ശങ്കര്‍), 113-ലൂക്ക(അരുണ്‍ബോസ്),114-ഹെലന്‍(മാത്തുക്കുട്ടി സേവ്യര്‍),115-നെയ്യാറ്റിന്‍കര ഗോപന്‍രെ ആറാട്ട്(ബി.ഉണ്ണികൃഷ്ണന്‍), 116- പത്തൊന്‍പതാം നൂറ്റാണ്ട്(വിനയന്‍) 117-കര്‍മ്മസാഗരം വിശുദ്ധ ചാവറയച്ചന്‍(അജി.കെ.ജോസ്).