എല്‍ഡിഎഫ് സര്‍ക്കാര്‍ കോവിഡിന്റെ ബാക്കി പത്രം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

തളിപ്പറമ്പ്: രണ്ടാം പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നും കോവിഡിന്റെ ഔദാര്യത്തിലാണ് ഈ സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേറിയതെന്നും ലഹരി ക്വട്ടേഷന്‍ മാഫിയകളാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്നും രാജമോഹന്‍ ഉണ്ണിത്താന്‍എം.പി.

കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ 47-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് അമിതമായി ജോലി ചെയ്യിക്കുമ്പോഴും ജീവനക്കാര്‍ക്ക് ന്യായമായും ലഭിക്കേണ്ട ക്ഷാമബത്ത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുവദിക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രാഞ്ച് പ്രസിഡന്റ് എം.  സനീഷിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി എം.പി.ഷനിജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ.ശ്രീകാന്ത് സംഘടനാ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി

.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ നാരായണന്‍കുട്ടി മനിയേരി, കെ.വി.അബ്ദുള്‍ റഷീദ്, എ.ഉണ്ണികൃഷ്ണന്‍, ജോയ് ഫ്രാന്‍സിസ്, ജില്ലാ ട്രഷറര്‍ കെ.വി.മഹേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി.സാബു, ജെന്നിഫര്‍ വര്‍ഗീസ്, ടി.പി. ശ്രീനിവാസന്‍, സത്യന്‍ വാഴയില്‍,

ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.ആര്‍.സുധീര്‍കുമാര്‍, പി..വി.വിനോദ്, ടി.നാരായണന്‍, ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗീസ്, ടി.ശിവദാസന്‍, ടി.ജി. ഷാജി, വി പി ബാബു, കെ വി പ്രശാന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എം സനീഷ് (പ്രസിഡന്റ്) വി.പി.ബാബു, കെ.പി. പോള്‍, വി.പി.അഷ്‌റഫ്, ഒ.സി.പ്രദീപ് കുമാര്‍ (വൈസ് പ്രസിഡന്റുുമാര്‍) ജസ്റ്റിന്‍ വര്‍ഗീസ് (സെക്രട്ടറി), ടി.ജി.ഷാജി,

കെ.ഗായത്രി, വി.വി.ശ്രീകാന്ത്, കെ.വി.പ്രശാന്തന്‍ (ജോ.സെക്രട്ടറിമാര്‍) ടി.ശിവദാസന്‍ (ട്രഷറര്‍), ഒ.സെറീന (വനിത ഫോറം കണ്‍വീനര്‍ )തുടങ്ങിയവരെ തിരഞ്ഞെടുത്തു.