വില്ലേജാഫീസര്‍മാരുടെ തലയില്‍ കെട്ടിവെക്കണ്ട-വ്യക്തിഗത വായ്പാ കുടിശ്ശികകള്‍

തളിപ്പറമ്പ്: റവന്യൂ റിക്കവറി കുടിശ്ശിക സ്വകാര്യ വ്യക്തികള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് വില്ലേജ് ജീവനക്കാരില്‍ നിന്നും പിരിച്ചെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക,

റവന്യൂ വകുപ്പില്‍ രണ്ട് വര്‍ഷത്തോളമായി മുടങ്ങി കിടക്കുന്ന സ്ഥലം മാറ്റം അനുവദിക്കുക, ക്ഷാമബത്ത അനുവദിക്കുക,

ഫീല്‍ഡ് ജോലികള്‍ക്കായി വില്ലേജ് ജീവനക്കാര്‍ക്കായി വാഹനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

കൂട്ടായ്മ എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് എം. സനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് പി.വി.വിനോദ്, ജെസ്റ്റിന്‍ വര്‍ഗ്ഗീസ്, ടി.ജി.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം ജെന്നിഫര്‍ വര്‍ഗ്ഗീസ്, അനീഷ് ഓടക്കന്‍, കെ.വി.പ്രശാന്തന്‍,

എം.ഇ.കെ.പ്രിയ, വി.ശ്രീകാന്ത്, ഒ.സറീന, അജയന്‍ പാട്ടത്തില്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.