എന്‍ജിഒ അസോസിയേഷന്‍ മൗനജാഥയും അനുശോചന യോഗവും നടത്തി.
പരിയാരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട്
കേരള എന്‍ജിഒ അസോസിയേഷന്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.
അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, ബ്രാഞ്ച് സിക്രട്ടറി യു.കെ മനോഹരന്‍, ഒ.വി.സീന, കെ.ശാലിനി, ടി.വി.ഷാജി എന്നിവര്‍ സംസാരിച്ചു.
