മാസശമ്പളം കൃത്യമായി നല്‍കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍-ഡി.എം.ഇക്ക് നിവേദനം നല്‍കി.
പരിയാരം: മാസശമ്പളം കൃത്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.റംല ബീവിയേയും ജോയന്റ് ഡയറക്ടറെയും സന്ദര്‍ശിച്ച് നിവേദനങ്ങള്‍ നല്‍കി.
മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ പൊതുവായ വിഷയങ്ങളും ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ട വിഷയങ്ങളെയും പുതിയ
ഉത്തരവ് പ്രകാരം കോണ്‍ട്രാക്റ്റ്-ദിവസ വേതന ജീവനക്കാരുടെ തടത്ത് വെക്കപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്നും, സെക്യൂരിറ്റി-സ്വീപ്പര്‍മാരുടെ ഉള്‍പ്പെടെ ശമ്പളം ഉടനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിക്കുച്ചത്.
ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും എത്രയും പെട്ടെന്ന് തന്നെ സ്ഥിരം ജീവനക്കാരോടൊപ്പം മറ്റുള്ളവരുടെ ശമ്പളം കൂടി കൊടുക്കുന്നതിനുള്ള ഉത്തരവ് ഉണ്ടാകുമെന്നും ബന്ധപ്പെട്ടര്‍ അറിയിച്ചു.
ജീവനക്കാരുടെ ഏറ്റെടുപ്പുമായി ബന്ധപ്പെട്ടും നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ജോയന്റ് ഡയറക്ടറും അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
എന്‍.ജി.ഒ. അസോസിയേഷന്‍ പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, സെക്രട്ടറി യു.കെ.മനോഹരന്‍, ട്രഷറര്‍ കെ.വി.ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനങ്ങള്‍ നല്‍കിയത്.
