അപ്പോഴും പറഞ്ഞില്ലേ–വേണ്ടാ വേണ്ടാന്ന്—കാണാം ദേശീയ ജലപാത——-

തളിപ്പറമ്പ്: കനത്ത മഴയില്‍ കീഴാറ്റൂര്‍ വയല്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയില്‍ വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂല്‍ ജനങ്ങളോട് പറയുന്നു.

ഇപ്പോല്‍ ഞാന്‍ പറഞ്ഞത് എന്തായി. കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടന്നുവരുന്നതിനിടയിലാണ് വയല്‍ വെള്ളത്തില്‍ മുങ്ങിയത്.

ഇനി റോഡ് പണി തുടങ്ങാന്‍ വെള്ളം വറ്റണം. സുരേഷിന്റെ വൈറലായി മാറിയ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ–(വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് തന്നെയാണ് സുരേഷിന്റെ പോസ്റ്റ് അടിവരയിടുന്നത്.)

—-എന്താണ് കീഴാറ്റൂര്‍ വയലിന്റെ ഭൂഘടന? തളിപ്പറമ്പ് പട്ടണത്തിലെ ഏറ്റവും താഴെയുള്ള മൂന്ന് വശവും കുന്നുകളാല്‍ മൂടപെട്ട ഇടം. മഴക്കാലം പുഴയുടെ നിരപ്പില്‍ വയലില്‍ ജലവിതാനം ഒഴുകാതെ നില്‍ക്കുന്ന ഇടം.

അതായതു കടുത്ത വര്‍ഷകാലത്തു ജലം ഉയരുകയും മഴയുടെ ശക്തി ക്ഷയിച്ചാല്‍ മാത്രം ഒഴുകി പോകുന്ന സ്ഥലം, ഇവിടെ മഴക്കാലത്തു ജലം ഒഴുകി പോകാന്‍ സ്ഥാപിച്ച ടണലുകള്‍ പുഴയില്‍ ജലവിതാനം ഉയരുമ്പോള്‍ പ്രത്യേകിച്ച് വേലിയേറ്റ സമയങ്ങളില്‍ പുഴയിലെ വെള്ളവും വയലില്‍ തിരിച്ചു വരും.

ആ ഇടമാണ് ഇന്ന് മണ്ണിട്ടു മൂട്ടിയിരിക്കുന്നത്. ഇത് ഉണ്ടാക്കുന്ന പാരിസ്ഥിക വിഷയങ്ങള്‍ എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേള്‍ക്കേണ്ട കാതുകള്‍ അടച്ചിട്ടാലും കാണേണ്ട കണ്ണുകളില്‍ അന്ധത ബാധിച്ചാലും വരാനിരിക്കുന്ന ദുരന്തം വന്നേ പോകൂ.

പ്രകൃതി ഘടനയെ ബോധപൂര്‍വം മാറ്റിമറിക്കുന്ന മനുഷ്യര്‍ അതിന്റെ പ്രതികാരവും അനുഭവിക്കാന്‍ ബാധ്യസ്ഥര്‍ തന്നെയാണ്. മഴ തുടങ്ങിയിട്ടേ ഉളളൂ, ഒന്നും സംഭവിക്കാതിരിക്കട്ടെ പ്രത്യാശ അല്ലേ നമ്മെ മുന്നോട്ടു നയിക്കുന്നത്.

സുരേഷ് കീഴാറ്റൂര്‍.