‘താക്കീത് ‘പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ച് എന്‍.ജി.ഒ അസോസിയേഷന്‍.

തളിപ്പറമ്പ്:കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ചിന്റെ അഭിമുഖ്യത്തില്‍ ജീവനക്കാരുടെ ആനുകൂല്യം നിഷേധത്തിനെതിരെ താക്കീത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.

കുടിശ്ശികയായ 15% ക്ഷാമബത്ത അനുവദിക്കുക., ലീവ് സറണ്ടര്‍ അനുവദിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്‍പില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ് ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ഇരിവേരി, കെ.പി.സി.ഹാരിസ്, അജിത്ത് കുമാര്‍, കെ.പ്രശാന്തന്‍, അബ്ദുല്‍ ജബ്ബാര്‍, ഗായത്രി, സറീന, എം.ഇ.കെ.പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

ജോ.സെക്രട്ടറി വി വി ശ്രീകാന്ത് സ്വാഗതവും കെ.പ്രദീപന്‍ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മൂന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷ്‌റഫ് ഇരിവേരി ഉദ്ഘാടനം ചെയ്തു.

കരുണാകരന്‍, അനീഷ് ഓടക്കാട്, റിയാസ്, സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആലക്കോട് ഒടുവള്ളിത്തട്ട് പി എച്ച് സിക്ക് മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് ട്രഷറര്‍ ടി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ നാസര്‍, ഷൗക്കത്ത്, രാജീവന്‍, സജി കൊന്നക്കല്‍, രമ, സുജാത എന്നിവര്‍ നേതൃത്വം നല്‍കി. കെ.സജീവന്‍ സ്വാഗതം പറഞ്ഞു.

തളിപ്പറമ്പ് പിഡബ്ല്യുഡി ഓഫീസിനു മുന്‍പില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി.സി.ഹാരിസ് ഉദ്ഘാടനം ചെയ്തു.

സത്യന്‍, വി.വി.ശ്രീകാന്ത്, അജിത്ത് കുമാര്‍, മനോജ്, കരുണാകരന്‍, റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പരിയാരം: എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.’

ജീവനക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാകുന്ന പിണറായി സര്‍ക്കാറിന്റെ സമീപനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി

എന്‍ജി ഒ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘താക്കീത് ‘ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം പി.സി. സാബു ഉത്ഘാടനം ചെയ്തു.

പി.ഐ. ശ്രിധരന്‍ അദ്ധ്യക്ഷതവഹിച്ചു. യു.കെ മനോഹരന്‍ , ടി വി ഷാജി, ഉഷാഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.