കഞ്ഞിയില്ലയ്യോ–ഇനി കിണ്ണം മുട്ടാം—പ്രതിഷേധം ശക്തം

പരിയാരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്യത്തില്‍ കഞ്ഞി കിണ്ണംമുട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്.

ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ഇതേവരെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു

മെഡിക്കല്‍ കോളേജ് ബ്രാഞ്ച് എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.

അസോസിയേഷന്‍ പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ കഞ്ഞിക്കിണ്ണം സ്പൂണ്‍ കൊണ്ട് മുട്ടിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

യു.കെ മനോഹരന്‍, ഒ.വി.സീന, എ.കെ.സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വി.ഷാജി, കെ.വി.ദിലീപ്, മോളി ജോണ്‍,

കെ.ആര്‍.സുരേഷ്, കെ.വി.പ്രേമാനന്ദന്‍, കെ.ശാലിനി, ജെ.വിജയമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

(കഞ്ഞിക്കിണ്ണം മുട്ടി പ്രതിഷേധം-വീഡിയോ കാണാന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന്റെ യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക-)