കേരള എന്‍.ജി.ഒ യൂണിയന്‍ സംഘവേദിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് 2024
പരിയാരം: കേരള എന്‍.ജി.ഒ യൂണിയന്‍ സംഘവേദിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് 2024 ഡിസംബര്‍ എട്ടാം തീയതി ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കും.
സംസ്ഥാന ജീവനക്കാര്‍ക്കായി കേരള എന്‍ജിന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റില്‍ 2024 ഡിസംബര്‍ 22 ന് എറണാകുളത്താണ് നടക്കുന്നത്.
അതിനു മുന്നോടിയായാണ് ജില്ലാ മീറ്റ് സംഘടിപ്പിക്കുന്നത്.
സീനിയര്‍, സൂപ്പര്‍ സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായി വിവിധ കായിക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
കായിക മേളയുടെ ഉദ്ഘാടനം മുന്‍ സന്തോഷ് ട്രോഫി താരം കെ.പി.രാഹുല്‍ നിര്‍വഹിക്കും.
സമ്മാനദാനം കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരന്‍ നിര്‍വഹിക്കും.
കണ്ണൂര്‍ ജില്ലയിലെ സിവില്‍ സര്‍വീസ് മേഖലയിലെ കായിക പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
