അസമില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതല്‍ ബീഫ് വിളമ്പരുതെന്നാണ് നിര്‍ദേശം.
ദിസ്പുര്‍: അസമില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതല്‍ ബീഫ് വിളമ്പരുതെന്നാണ് നിര്‍ദേശം. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് നിരോധിച്ചിരുന്നു. അസം മന്ത്രിസഭയുടെ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്.

ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് മന്ത്രിസഭ സുപ്രധാന തീരുമാനമെടുത്തത്. ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ അസം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി സ്ഥിരതാമസമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. സാമഗുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോടുള്ള പ്രതികരണമായാണ് ഹിമന്തയുടെ പ്രതികരണം. 2021ലെ ഗോവധ നിരോധന നിയമം അനുസരിച്ച് ഹിന്ദുക്കളും ജൈനരും തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ പശുക്കളെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്ന തടഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ക്ഷേത്രങ്ങള്‍ക്കും സത്രകള്‍ക്കും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ഈ നിരോധനം നടപ്പാക്കിയിട്ടുണ്ട്.
്ര
