മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികള്‍ പൂര്‍ത്തീകരിക്കുക-എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും, ഓപ്ഷന്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്നും കേരള എന്‍.ജി.ഒ.യൂനിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ടി.എം.സുരേഷ്, കെ.രതീശന്‍, സീബ ബാലന്‍, പി.ആര്‍.ജിജേഷ് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ.ജയകൃഷ്ണന്‍ (പ്രസിഡന്റ്, എം.കെ.ശ്രീജേഷ്, ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍) പി.ആര്‍ ജിജേഷ് ( സെക്രട്ടറി), പി.വി.സന്തോഷ് കുമാര്‍, എ.വി.സുധ(ജോ.സെക്രട്ടറി), എം.കെ. സുഭാഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.