കുറ്റിക്കോല്‍ ദേശീയപാതയില്‍ മിനിലോറി തലകീഴായി മറിഞ്ഞു.

തളിപ്പറമ്പ്: ദേശീയപാതയില്‍ കുറ്റിക്കോല്‍ പാലത്തിന് സമീപം മിനിലോറി തലകീഴായി മറിഞ്ഞു, ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ
അല്‍ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

ചെങ്കല്ലുമായി കണ്ണൂര്‍ഭാഗത്തേക്ക് പോകുന്ന മിനിലോറിയാണ് അപകടത്തില്‍പെട്ടത്.

അമിതവേഗതയില്‍ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

ലോറിയിലെ ചെങ്കല്ലുകള്‍ റോഡിലേക്ക് ചിതറിവീണതോടെ ഏറെ നേരം ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു.