കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുതലയേറ്റു.

കാസര്‍ക്കോട് രാവണേശ്വരം സ്വദേശിയാണ്.

കോഴിക്കോട് റൂറല്‍ എസ് പി ആയിരിക്കെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിക്കുന്നത്.

തലശ്ശേരി എ എസ് പി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഡീ.എസ്.പി കെ.വി.വേണുഗോപാല്‍, എ.സി.പിമാരായ ടി.കെ.രത്‌നകുമാര്‍, എ.വി.ജോണ്‍ എന്നിവര്‍ ചേര്‍ന്ന് കമ്മീഷണറെ സ്വീകരിച്ചു.