ഒമിക്രോണുണ്ട്- രാത്രിയില്‍ പുറത്തിറങ്ങണ്ട-

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍തീരുമാനം.

ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സമയത്ത് ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല. ഒമിക്രോണ്‍ ഭീഷണിയടക്കം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്.

ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ കര്‍ശനമായ വാഹന പരിശോധനയടക്കം ഉണ്ടാകും.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കും.