തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഐശ്വര്യത്തിന്റെ നിറയുല്‍സവം
തളിപ്പറമ്പ്: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ നിറമഹോല്‍സവം നടന്നു.

ചേറ്റൂര്‍ ഇല്ലത്ത് വിഷ്ണുനമ്പൂതിരി, പേര്‍ക്കുളം ഇല്ലത്ത് ജയേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
നെല്‍ക്കതിരുകള്‍ പൂജിച്ചശേഷം ക്ഷേത്ര ശ്രീകോവിലില്‍ ദേവിക്ക് സമര്‍പ്പിച്ച ശേഷം കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.
ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഐശ്വര്യത്തിനായി നെല്‍ക്കതിരുകള്‍ വീടുകളിലേക്ക് കൊണ്ടുപോകാനായി
നൂറുകണക്കിന് ഭക്തജനങ്ങള്‍ നിറമഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.
