എസ്.ഡി.പി.ഐക്ക് നിരോധനമില്ല, പ്രവര്‍ത്തിക്കാം.
ന്യൂഡല്‍ഹി: എസ്.ഡി.പി.ഐക്ക് നിരോധനമില്ല. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായ എസ്.ഡി.പി.ഐക്ക് നിരോധനമില്ല.
പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട മറ്റ് സംഘടനകലെയാണ് 5 വര്‍ഷത്തേക്ക് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണു നടപടി.
സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമായി കണക്കാക്കപ്പെടും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്.
ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാംപസ് ഫ്രണ്ട്, എന്‍സിഎച്ച്ആര്‍ഒ, നാഷനല്‍ വിമന്‍സ് ഫ്രണ്ട്,
എംപവര്‍ ഇന്ത്യ ഫെഡറേഷന് തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.