അറുപത്കിലോ ചന്ദനവുമായി 3 പേര്‍ അറസ്റ്റില്‍

കണ്ണവം: അറുപത് കിലോ ചന്ദനമുട്ടികളും വെട്ടുപോളകളും പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍.

വെങ്ങളം കണ്ണവം കോളനിയിലെ വള്ള്യാടന്‍ വീട്ടില്‍ പി.രാജന്‍(42), ഹരീഷ് നിവാസില്‍ വി.ഹരീഷ്(32), രജിത നിവാസില്‍

എ.രഞ്ജിത്ത്(33) എന്നിവരെയാണ് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 60

കിലോയോളം ചന്ദന മുട്ടികളും വെട്ടുപോളുകളും കസ്റ്റഡിയില്‍ എടുക്കുകയും മൂന്ന് പ്രതികളെ ഓട്ടോയും ആയുധങ്ങളും സഹിതം പിടികൂടുകയുമായിരുന്നു.

ഫോറസ്റ്റര്‍ സി. സുനില്‍കുമാര്‍, ഗ്രേഡ് ഫോറസ്റ്റര്‍മാരായ എസ്.സജിവ്കുമാര്‍, പ്രമോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ്

ഓഫീസര്‍മാരായ എം.ജിഷ്ണു, ഫോറസ്റ്റ് വാച്ചര്‍മാരായ സി.സത്യന്‍, മോളി, ഡ്രൈവര്‍ ബിജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.