1500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍-അഷറഫ് പിടിയില്‍.
പഴയങ്ങാടി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റുകളോളം പാന്‍മസാലകളുമായി യുവാവ് അറസ്റ്റില്‍.
പഴയങ്ങാടി പോലീസും. റൂറല്‍ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പഴയങ്ങാടി മൊട്ടാമ്പ്രം ഭാഗത്തു വെച്ച് മലപ്പുറം ചെമ്മാട്ടെ അഷറഫിനെ പിടികൂടിയത്.
അടുത്തില ഭാഗത്തു നടത്തിയ പരിശോധനയില്‍, 7 ഗ്രാം കഞ്ചാവുമായി റെജിമോന്‍ @റെജി, മുകളേല്‍ ഹൌസ്, ഏഴിമല എന്നയാളെയും പോലീസ് പിടികൂടി.
അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.