സൗഹൃദവും സമന്വയവുമാണ് ലീഗിന്റെ രാഷ്ട്രീയം- പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍-

തളിപ്പറമ്പ്: ആശയങ്ങള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുമ്പോഴാണ് രാഷ്ട്രീയകക്ഷികള്‍ കായികമായി പ്രതിരോധത്തിലേര്‍പ്പെടുന്നതെന്നും, എല്ലായ്‌പ്പോഴും നമ്മുടെ പരിച ആശയങ്ങള്‍ മാത്രമായിരിക്കണമെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍.

തളിപ്പറമ്പ് ബാബില്‍ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ മുസ്ലിം യൂത്ത്‌ലീഗിന്റെ യുവസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസങ്ങളുടെ പേരില്‍ പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന കാലഘട്ടത്തില്‍ ആത്മസംയമനം പാലിച്ച് മധ്യമനയം സ്വീകരിക്കാന്‍ യുവതലമുറ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യ വ്യവസ്ഥിതി തന്നെ മുറുകെപിടിച്ച് നീങ്ങാന്‍ നമുക്ക് കഴിയണം. ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ ഇന്ത്യന്‍ ഭരണഘടനയും ചേര്‍ത്തുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസംഗത്തിലുടനീളം സമവായത്തിന്റെ പാത പിന്തുടരാന്‍ ആഹ്വാനം ചെയ്ത മുനവറലി ശിഹാബ് തങ്ങള്‍ പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിരോധനത്തെക്കുറിച്ച് പ്രസംഗത്തില്‍ ഒന്നും പറയാന്‍ തയ്യാറായില്ല.

ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

അബ്ദുള്‍ റഹ്മാന്‍ കല്ലായി, പി.കുഞ്ഞിമുഹമ്മദ്, അബ്ദുള്‍ കരീംചേലേരി, ഗഫൂര്‍ കോല്‍ക്കളത്തില്‍, സി.കെ.മുഹമ്മദാലി, അഷറഫ് എടനീര്‍, കെ.എ.ലത്തീഫ്, സി.കെ.നജാഫ്, റുമൈസ റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.

എം.എ.സമദ്, ഇസ്മായില്‍ പി.വയനാട്, അസീം ചേമ്പ്ര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.
.

പി.സി.നസീര്‍ സ്വാഗതവും അല്‍താഫ് മാങ്ങാടന്‍ നന്ദിയും പറഞ്ഞു. രാവിലെ ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് യുവ സഭ ആരംഭിച്ചത്.

ലീഗ് യൂത്ത് ലീഗ് നേതാക്കളായ വി.പി. വമ്പന്‍, അഡ്വ.എസ്.മുഹമ്മദ്, എന്‍.എ.അബൂബക്കര്‍, ടി.എ. തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദാലി ഹാജി, കെ.ടി.സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, പി.കെ.സുബൈര്‍, അള്ളാംകുളം മഹമ്മൂദ്, സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാല്‍,

സി.പി.റഷീദ്, നൗനൗഫല്‍ മെരുവമ്പായി, അലി മം ഗര, അബ്ദുള്‍ ലത്തീഫ് എടവച്ചാല്‍, എം.എ.ഖലീലുല്‍ റഹ്മാന്‍, എസ്.കെ.നൗഷാദ്, നൗഷാദ് അണിയാരം, ഫൈസല്‍ ചെറുകുന്നോന്‍, തസ്ലിം ചേറ്റം കുന്ന്, സലാം പൊയനാട്, യൂനുസ് പട്ടാടം, അജ്മല്‍ ചുഴലി,

സൈനുല്‍ ആബിദ്, ഷംസീര്‍ മയ്യില്‍, ഷജീര്‍ ഇഖ്ബാല്‍, നസീര്‍ പുറത്തില്‍, ഒ.കെ.ജാസിര്‍, നൗഷാദ് പുതുക്കണ്ടം, എന്‍.യു. ഷഫീഖ്, സാജിദ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. വൈകുന്നേരം നാലിന് നടക്കുന്ന സമാപന പരിപാടിയില്‍ കെ.എം.ഷാജി പ്രസംഗിക്കും.