വെറുതെ ഒരു നോ എന്‍ട്രി ബോര്‍ഡ്-തളിപ്പറമ്പ് പോലീസിന്റെ ഒരു അച്ചായന്‍ തമാശ.

തളിപ്പറമ്പ്: ചിന്‍മയറോഡിലെ നോ എന്‍ട്രി ബോര്‍ഡ് നോക്കുകുത്തിയായി മാറി.

മന്നജംഗ്ഷനില്‍ നിന്നും തൃച്ചംബരം-തിളപ്പറമ്പ് ഭാഗത്തേക്കുള്ള ഈ റോഡില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രണ്ടിടങ്ങളിലായി നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

തൃച്ചംബരം-തളിപ്പറമ്പ് ഭാഗത്ത് നിന്ന് മന്നയിലേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ വരുന്നത് പോലീസ് കര്‍ശനമായി നിയന്ത്രിച്ചിരുന്നു.

പാലകുളങ്ങര റോഡിന് സമീപത്തും റബ്മാര്‍ക്‌സ് ഓഫീസിന് മുന്നിലുമായാണ് വലിയ നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിച്ചതെങ്കിലും ഇപ്പോള്‍ ആരും തന്നെ ഈ ബോര്‍ഡിലെ അറിയിപ്പിനെ വകവെക്കുന്നില്ല.

ഇതിന്റെ ഫലമായി സംസ്ഥാന പാതയിലെ മന്നജംഗ്ഷനില്‍ നിരന്തരം ട്രാഫിക് ബ്ലോക്ക് പതിവായിരിക്കയാണ്.

പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ സുഗമമായ യാത്രക്ക് തടസമാവുന്ന  ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതാണ് ഉചിതമെന്ന് നാട്ടുകാര്‍ പറയുന്നു.