നോ എന്‍ട്രി ബോര്‍ഡ് നടപ്പാതയില്‍, അപകടസാധ്യത കൂടി.

തളിപ്പറമ്പ്: നോ എന്‍ട്രി ബോര്‍ഡ് പൊട്ടിവീണിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പുന:സ്ഥാപിച്ചില്ല.

തളിപ്പറമ്പിലെ തിരക്കേറിയ താലൂക്ക് ഓഫീസ് റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ വണ്‍വേ ആക്കിയിരുന്നു.

ഇവിടെ നോ എന്‍ട്രി ബോര്‍ഡും സ്ഥാപിച്ചിരുന്നു.

ഏതോ വാഹനമിടിച്ച് പൊട്ടിവീണ ബോര്‍ഡ് ഇപ്പോള്‍ നടപ്പാതയില്‍ ഉപേക്ഷിച്ചിരിക്കയാണ്.

ബോര്‍ഡ് ഇല്ലാതായതോടെ ഇത് വണ്‍വേ ആണെന്നറിയാതെ നഗരത്തില്‍ വാഹനവുമായി എത്തുന്നവര്‍ റോഡിലേക്കിറങ്ങുന്നത് വലിയ അപകടത്തിന് ഇടയാക്കിയേക്കാമെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല.

ബസ്റ്റാന്റ് പരിസരത്തെ പോലീസ് എയിഡ് പോസ്റ്റില്‍ പോലീസുകാര്‍ ഉണ്ടെങ്കിലും വണ്‍വേ തെറ്റിച്ചുവരുന്ന വാഹനങ്ങള്‍ക്ക് പിറകെ പോകാന്‍ അവര്‍ക്കും സാധിക്കുന്നില്ല.

അടിയന്തിരമായി ബോര്‍ഡ് പു:നസ്ഥാപിച്ച് റോഡ് പൂര്‍ണതോതില്‍ വണ്‍വേ ആക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.