ആമയിറച്ചിക്കേസില്‍ പ്രതികളെ വെറുതെവിട്ടു-പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എം.വിനോദ് രാഘവന്‍ ഹാജരായി.

തളിപ്പറമ്പ്: ആമയിറച്ചിക്കേസില്‍ അഞ്ച് പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി വെറുതെവിട്ടു.

മാന്തംകുണ്ടിലെ പുതിയപുരയില്‍ വീട്ടില്‍ ടി.പി.നികേഷ്, കുറ്റ്യേരിയിലെ പുതിയടത്തുവളപ്പില്‍ പി.പി.ബാലന്‍, മാന്തംകുണ്ടിലെ ആറുക്കന്‍ വീട്ടില്‍ എ.കെ.രതീഷ്, അരിയില്‍ മാണുക്കര വീട്ടില്‍ എം.പാര്‍ത്ഥന്‍, മാന്തംകുണ്ടിലെ ചെറുകാട്ടുപറമ്പില്‍ വീട്ടില്‍ സി.എ ആദര്‍ശ് എന്നിവരെയാണ് മജിസ്‌ട്രേട്ട് എം.വി.അനുരാജ് കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടത്.

2015 മാര്‍ച്ച് 3 ന് ഇവര്‍ ആമകളെ കൊന്ന് കറിവെച്ചു എന്നായിരുന്നു കേസ്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസെടുത്തത്.

ആറ് ആമകളെ വനം വകുപ്പ് അധികൃതര്‍ ഇവരില്‍ നിന്ന് വീണ്ടെടുത്തിരുന്നു.

കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടാണ് പ്രതികളെ വെറുതെവിട്ടത്.

പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എം.വിനോദ് രാഘവന്‍
ഹാജരായി.