സല്യൂട്ട് ദി ഡി.ഐ.ജി.

കണ്ണൂര്‍: ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ 15 പോലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ.

വ്യാഴാഴ്ച 12 മണിയോടെ ഡി.ഐ.ജി. രാഹുല്‍ ആര്‍. നായര്‍ ക്യാമ്പ് ഓഫീസില്‍നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍

ഓഫീസിനുമുന്നിലുണ്ടായിരുന്ന പോലീസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി.

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ടവരും മേയര്‍ ടി.ഒ. മോഹനനെ ഉപരോധിച്ചിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്.

കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഉണ്ടായിരുന്നത്.

ഈ സമയത്താണ് ഡി.ഐ.ജി. അതുവഴി കടന്നുപോയത്.

ഡി.ഐ.ജിയുടെ ഓഫീസിലാണ് എല്ലാവര്‍ക്കും ശിക്ഷയായി ഏഴു ദിവസം മുഴുവനായി പാറാവ് ഡ്യൂട്ടി നല്‍കിയത്.

യൂണിയന്‍ ഇടപെട്ട് ഡ്യൂട്ടി ഒരു ദിവസമായി കുറച്ചതായും പറയുന്നുണ്ട്.