കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

തളിപ്പറമ്പ്: കുറ്റിക്കോല്‍ അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാരെത്തി.

അംഗന്‍വാടികള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ നല്കി.

അംഗന്‍വാടിയിലേക്ക് വളണ്ടിയര്‍മാര്‍ ഫാനും സമ്മാനിച്ചു. പ്രീ  പ്രൈമറി മേഖല ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍

സര്‍വ്വീസ് സ്‌കീം സംസ്ഥാന സെല്‍ നിര്‍ദ്ദേശിച്ച ‘ പഠനമുറി ‘ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

നഗരസഭ കൗണ്‍സിലര്‍ വി.വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ.പി.രജിത പഠനോപകരണങ്ങള്‍ കൈമാറി.

നഗരസഭാ കൗണ്‍സിലര്‍ ഇ.കുഞ്ഞിരാമന്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.

അംഗന്‍വാടി അധ്യാപിക ഇ .ശൈലജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് ടി.വി.വിനോദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌ന മോള്‍ എന്നിവര്‍ സംസാരിച്ചു.

അധ്യാപകരായ എം.ഡി.ആശ, എം.സ്മിന, വളണ്ടിയര്‍മാരായ പി.വി.അമല്‍ രാജ്, സി.സാഗര സജീവ്, ടി.പി. ഗൗതംഗോവിന്ദ്, കെ.പി.ആര്‍ പാര്‍വ്വതി തുടങ്ങിയവര്‍ സംബന്ധിച്ചു.