ഇപ്പം ശരിയാക്കിത്തരാം(തരൂല്ല)-നേഴ്സിങ്ങ് കോളേജ് അടഞ്ഞുതന്നെ-
പരിയാരം: ഇന്നേക്ക് അഞ്ചുദിവസമായിട്ടും കണ്ണൂര്‍ ഗവ. നഴ്സിങ്ങ്
കോളേജ് തുറക്കാന്‍ നടപടിയില്ല.
കുടിവെള്ളമില്ലെന്നതിന്റെ പേരി ഒക്ടോബര്‍ 14 മുതലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.നേഴ്സിങ്ങ് കോളേജ് അടച്ചുപൂട്ടിയത്.
ഉടന്‍ ശരിയാക്കുമെന്ന് പറയുന്നതല്ലാതെ യാതൊന്നും തന്നെ നടന്നിട്ടില്ലെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പറയുന്നു.
കുട്ടികളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വരേണ്ടെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.
220 കുട്ടികള്‍ പഠിക്കുന്ന ഇവിടെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജപ്പാന് കുടിവെള്ള പദ്ധതി പൈപ്പ് തകര്‍ന്നത് കാരണമാണ്രേത വെള്ളത്തിന്റെ വിതരണം നിലച്ചത്.
ജമ്മുകാശ്മീരില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നേഴ്സിങ്ങ് കോളേജ് അടച്ചുപൂട്ടിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കയാണെങ്കിലും എം.എല്എക്കോ മന്ത്രിക്കോ മറ്റ് അധികൃതര്‍ക്കോ യാതൊരു കുലുക്കവുമില്ല.
വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കുടിവെള്ളമെത്തിക്കാന്‍ 5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നിര്‍ദ്ദേശിച്ചത്.
ഇതിന് കോളേജ് അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് കോളേജ് തന്നെ പൂട്ടേണ്ടിവന്നിരിക്കുന്നത്.
രക്ഷിതാക്കള്‍ വിവരം എം.വിജിന് എം.എല്‍.എയെ അറിയിച്ചുവെങ്കിലും നടപടികളുണ്ടായില്ലെന്ന് പരാതിയുണ്ട്.
ഇപ്പോഴും ടാങ്കറില്‍ കോളേജിലേക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അത് കലക്കവെള്ളമാണെന്ന് പരാതിയുണ്ട്.
നേരത്തെയും കുടിവെള്ള പ്രശ്നത്തിന്റെ പേരില്‍ നേഴ്സിങ്ങ് കോളേജ് അടച്ചുപൂട്ടിയിരുന്നു.
പിന്നീട് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയതേടെ താല്‍ക്കാലിക പരിഹാരം കാണുകയായിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു അനുബന്ധ സ്ഥാപനത്തിലും ഇല്ലാത്ത കുടിവെള്ള പ്രശ്നം നേഴ്സിങ്ങ് കോളേജില്‍ മാത്രമുണ്ടാവാനുള്ള കാരണം വ്യക്തമല്ല.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും നേഴ്സിങ്ങ് കോളേജ് പ്രിന്‍സിപ്പാളും തമ്മിലുള്ള ഈഗോ തര്‍ക്കമാണ് പശ്നം പരിഹരിക്കപ്പെടാതിരിക്കാന്‍ കാരണമെന്നാണ് അണിയറ സംസാരം.
സംഭവം പരിഹരിക്കപ്പെട്ടില്ലെങ്കിലും ഒരൊറ്റ വിദ്യാര്‍ത്ഥി സംഘടനപോലും പ്രതികരിച്ചിട്ടില്ല.