ഡോ.സി.പി.പ്രസാദ്(57) നിര്യാതനായി.
കണ്ണൂര്‍: പള്ളിക്കുന്ന് അമൃതത്തിലെ റിട്ട. കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ:സി.പി.പ്രസാദ് (57)നിര്യാതനായി.
മൃഗസംരക്ഷണ പാലക്കാട് മൃഗ സംരക്ഷണ ഡെപ്യുട്ടി ഡയറക്ടറായും, തളിപ്പറമ്പ്, ചെമ്പന്‍തൊട്ടി എന്നിവിടങ്ങളില്‍ സീനിയര്‍ വെറ്ററിനറി സര്‍ജനായും,
പഴയങ്ങാടി വെറ്ററിനറി ഹോസ്പിറ്റല്‍, ഇരിണാവ്, കണ്ടക്കൈ വെറ്ററിനറി ഡിസ്‌പെന്‍സ്‌റി എന്നിവിടങ്ങളില്‍ വെറ്ററിനറി സര്‍ജനായും ജോലി ചെയ്തിരുന്നു.
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള വെറ്ററിനറി സര്‍വ്വീസ് സര്‍ജന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായിരുന്നു.
ഭാര്യ:പി.വി.ഷീജ(ചാലാട് ഗവ:യു.പി.സ്‌കൂള്‍).
മക്കള്‍: ഡോ: ജ്യോതിസ് പ്രസാദ് (ബംഗളൂരു), തേജസ് പ്രസാദ് (ബാംഗ്‌ളൂര്‍).
ഡോ.സി.പി.പ്രസാദിന്റെ നിര്യാണത്തില്‍ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് അനുശോചിച്ചു.