പനമുറിക്കുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ മധ്യവയസ്ക്കന് മരിച്ചു.
കണ്ണൂര്‍: പന മുറിക്കുന്നതിനിടയില്‍ ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കന് മരിച്ചു.
എളയാവൂര് നെല്ലിക്കുളങ്ങര വീട്ടില്‍ മാറുവീട്ടില് ജയാനന്ദന് (59) ആണ് മരിച്ചത്.
മാര്‍ച്ച് 30ന് രാവിലെ 10 മണിയോടെ എളയാവൂര് ചന്ത്രോത്ത് പീടിക അമ്മാന് കുന്നില്‍ വെച്ചാണ് സംഭവം.
മംഗളൂരു കെ.എം.സി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
പരേതരായ വി എ കുഞ്ഞിക്കണ്ണന് നമ്പ്യാരുടെയും എം.കാര്‍ത്യായനിയമ്മയുടെയും മകനാണ്.
ഭാര്യ: രാജശ്രീ.(താവം-പഴയങ്ങാടി). മകള്‍:ശ്രീജയ. സഹോദരങ്ങള്‍-എം ശ്രീനിവാസന്, സത്യഭാമ (കൂടാളി ). വനജാക്ഷന്‍, സാവിത്രി.
മൃതദേഹം രാവിലെ 10-മണിവരെ സ്വവസതിയിലും(കാതിയന്റെ വളപ്പില്‍ )ശേഷം 10.30ന് എളയാവൂര് ക്ഷേത്രപരിസരത്തും (കേശവമന്ദിരം )പൊതുദര്‍ശനത്തിന് വെച്ചശേഷം 11-മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
