പൂക്കോത്ത്തെരുവിലെ പട്ടാണി പത്മനാഭന് മുംബൈയില്‍ നിര്യാതനായി
സംസ്കാരം നാളെ (ജനവരി 18) വൈകുന്നേരം കലംപൊളിയില്‍.
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പടിഞ്ഞാപ്പുറത്തെ പട്ടാണി പത്മനാഭന് (66) നവീ മുംബൈയിലെ കലംപൊളിയില്‍ നിര്യാതനായി.
എല്‍.ഐ.സി. ഏജന്റാണ്. കലംപൊളി മുത്തപ്പന് സേവാ സമിതി പ്രസിഡന്റാണ്.
ദീര്‍ഘകാലം കലംപൊളി അയ്യപ്പ ക്ഷേത്രം പ്രസിഡന്റായിരുന്നു .
മുപ്പത് വര്‍ഷമായി അയ്യപ്പസേവാസംഘം ഗുരുസ്വാമിയാണ്.
സംഘടന കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന എന്‍.എസ്.ഒ വിന്റെ തളിപ്പറമ്പ് ബ്ലോക്ക് മുന്‍ സെക്രട്ടരിയായിരുന്നു.
കണ്ണൂര്‍ സാധു ബീഡി വര്‍ക്കറായിരുന്ന പൂക്കോത്ത് തെരുവിലെ പരേതരായ പട്ടാണി കൃഷ്ണന് നീലാണ്ടന് ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ഭാര്യ: പി.സുധര്‍മ്മ. പൂക്കോത്ത് തെരു. മക്കള്‍: കര്‍ത്തിക്, രേവതി (ഇരുവരും ഓസ്ട്രേലിയ).
മരുമകന്: രാഹുല്‍ ശര്‍മ്മ (ഓസ്ട്രേലിയ).
സഹോദരങ്ങള്‍: കമലാക്ഷി ( പൂക്കോത്ത് തെരു), ലക്ഷ്മണന് (എല്‍.ഐ.സി. ഏജന്റ്,നവീ മുംബൈ), പരേതരായ കര്‍ത്ത്യായനി (പയ്യന്നൂര്‍), ബാലകൃഷ്ണന് പൂക്കോത്ത് തെരു (മുന്‍ സാധു ബീഡി വര്‍ക്കര്‍, കണ്ണൂര്‍), പി.കുമാരി (തളിപ്പറമ്പ് മണ്ഡലം മഹിള കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്).
