സിസ്റ്റര്‍ ത്രേസ്യ DSS നിര്യാതയായി

തളിപ്പറമ്പ്: പട്ടുവം ദീന സേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ത്രേസ്യ ഡി.എസ്.എസ് (85) നിര്യാതയായി.

ദീന സേവന സഭയുടെ അമല പ്രൊവിന്‍സിന്റെ ശാഖാ ഭവനങ്ങളായ കോളിത്തട്ട്, മാതമംഗലം, വള്ളവിള, കൊടുമണ്‍, ഡോങ്ങ് ഗര്‍ഗാഡ്, കണ്ണാടിപ്പറമ്പ് , എടക്കോം, അരിപ്പാമ്പ്ര, ഏഴിമല ,മാടായി, പൂമല ,മൈലം, പിലാത്തറ എന്നീ സ്ഥലങ്ങളില്‍ സേവനം ചെയതിട്ടുണ്ട്.

ദീന സേവന സഭയുടെ ആദ്യ ബാച്ചിലെ അംഗമാണ്.

കോട്ടയം രൂപത അരയങ്ങാട് ഇടവക വാരിക്കാട്ടെ പരേതരായ ചാക്കോ അന്നമ്മ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: പരേതരായ ജോണ്‍, ജോസഫ്, അന്നമ്മ.

സംസ്‌ക്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ രൂപത അദ്ധ്യക്ഷന്‍ അലക്‌സ് വടക്കുംതല പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ വെച്ച് നടത്തും.