കാറോടിച്ചു പോകവെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു.
തളിപ്പറമ്പ്: ഉച്ചഭക്ഷണം കഴിക്കാന്‍ കാറോടിച്ച് വീട്ടിലേക്ക് പോകവെ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു.

കുടിയാന്മല ടൗണിലെ വ്യാപാരി ഏരുവേശി കൊക്കമുള്ളിലെ വടക്കേമുറിയില്‍ വി.കെ.ആന്റണി(കുഞ്ഞേട്ടന്-62)ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ കടയടച്ച് വീട്ടിലേക്ക് പോകവെ വഴിക്കുവെച്ച് കാര്‍ നിര്‍ത്തി ഛര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഭാര്യ: മിനി കല്ലിച്ചിറ കുടുംബാംഗം (ചെമ്പേരി).
മക്കള്‍: അനൂപ്, അഞ്ജു.
മരുമക്കള്‍: ജിനൂപ കണിയാമ്പറമ്പില്‍(ചെമ്പേരി). അമല്‍ കടുവന്മാക്കല്( കല്ലാനോട്).
സഹോദരങ്ങള്‍: വി.കെ.ജോസഫ്, വി.കെ.തോമസ. അക്കമ്മ, മിനി, ആന്‍സമ്മ.
ശവസംസ്ക്കാരം (നാളെ 23 ന് വെള്ളിയാഴ്ച്ച)രാവിലെ 10 മണിക്ക് കുടിയാന്മല ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയില്‍.
