അഡ്വ.സി.ജെ.റെമി(72) നിര്യാതനായി.

സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും നോട്ടറിയുമായ അഡ്വ.സി.ജെ റെമി കൊല്ലറേത്ത്(70) നിര്യാതനായി.

കേളകം സ്വദേശിയായ പരേതന്‍ തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ലയണ്‍സ് ക്‌ളബ്ബ് പ്രസിഡന്റ്, സെക്രട്ടറി, കേരളാ കോണ്‍ഗ്രസ്സ് (ബി) ജില്ലാ പ്രസിഡന്റ്് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ലൂസി റെമി (റിട്ടയേര്‍ഡ് പ്രൊഫസര്‍, സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ്). മകന്‍ ഡോ.വിമല്‍ (വിമല്‍ റൂട്ട് കനാല്‍ ആന്റ് പീഡിയാട്രിക് ഡെന്റല്‍ കെയര്‍, തളിപ്പറമ്പ്) മകള്‍: രചനാ റെമി,

കണ്ണൂര്‍. മരുമക്കള്‍ ഡോ. സീനാ വിമല്‍, ജാക്ക് നീരാക്കല്‍, കണ്ണൂര്‍.

ശവ സംസ്‌ക്കാര ചടങ്ങുകള്‍ 21/5/22 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് പരേതന്റെ തളിപ്പറമ്പിലുള്ള വസതിയില്‍ നിന്നാരംഭിച്ച് സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ച് സെമിത്തേരി (പുഷ്പഗിരി)യില്‍ നടക്കുന്നതാണ്.