വായാട്ടുപറമ്പില്‍ വാഹനാപകടം-റോഡില്‍ ഓയില്‍ മറിഞ്ഞ് കാര്‍ അപകടത്തില്‍പെട്ടു-

തളിപ്പറമ്പ്: റോഡില്‍ വാഹനാപകടം, ഓയില്‍ പരന്നൊഴുകി കാര്‍ അപകടത്തില്‍പെട്ടു. മലയോരഹൈവേയില്‍ കരുവഞ്ചാലിലാണ് സംഭവം.

വായാട്ടുപറമ്പില്‍ ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ കാര്‍ ഓയിലില്‍ തെന്നി അപകടത്തില്‍പെട്ടതോടെയാണ് വിവരം തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ അറിയിച്ചത്.

തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഫിലിപ്പ്മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് റോഡ് വെള്ളമൊഴിച്ച് കഴുകുകയും പാറപ്പോടി വിതറി ഗതാഗതയോഗ്യമാക്കുകയും ചെയ്തത്.

സംഭവസ്ഥലത്ത് ഏതോ വാഹനങ്ങള്‍ അപകടത്തില്‍പെട്ടതിന്റെ ലക്ഷണങ്ങല്‍ കണ്ടെത്തിയതായി അഗ്നിശമനനിലയം അധികൃതര്‍ പറഞ്ഞു.

ഫയര്‍ ഓഫീസര്‍മാരായ പി.മനോജ്, പി.അനൂപ്, നന്ദകുമാര്‍, ദിലീപ്, ഹോംഗാര്‍ഡുമാരായ ധനഞ്ജയന്‍, രവീന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.