ഒ.കെ. നാരായണന്‍ നമ്പൂതിരിക്ക് റിപ്പോര്‍ട്ടിംഗ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ റിപ്പോര്‍ട്ടിംഗ് എക്‌സലന്‍സ് അവാര്‍ഡ് ഡല്‍ഹി കേരള സ്‌കൂള്‍ മൈതാനിയില്‍ നടന്ന അന്തര്‍ദേശീയ വാദ്യ മഹോത്സവം ഡല്‍ഹിപൂരം 2024 ല്‍ വെച്ച് മാതൃഭൂമി ലേഖകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു.

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പൊന്നാട അണിയിച്ചു.

ഡല്‍ഹിപൂരം 2024 മുന്‍ കേന്ദ്ര മന്ത്രിയും കേരള സര്‍ക്കാര്‍ ഡല്‍ഹി പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.

കോട്ടക്കല്‍ ആയുര്‍വ്വേദ ശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാരിയര്‍, ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ വാദ്യ പ്രവീണ്‍ ഡോ.ചെറുതാഴം കുഞ്ഞിരാമ മാരാര്‍, കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമന്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റി.

സാംസ്‌കാരിക സദസില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അധ്യക്ഷത വഹിച്ചു.

ബാബു പണിക്കര്‍, ഡോ. മണികണ്ഠന്‍ മേലോത്ത്, പി. മനോജ് കുമാര്‍, അനൂപ് കുഞ്ഞിരാമന്‍, ബീന ബാബു റാം, രവി നായര്‍, കെ.രഘുനാഥ്, ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാര്‍, കെ.ജി.ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു.

വിവിധ അവാര്‍ഡുകളും വിതരണം ചെയ്തു. മലയാളി സംഗമത്തില്‍ കോട്ടക്കല്‍ ആയുര്‍വ്വേദ ശാല മാനേജിംഗ് ട്രസ്റ്റി പി.എം.വാരിയര്‍ മുഖ്യാതിഥിയായി.

ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാര്‍ അധ്യക്ഷത വഹിച്ചു.

പി.ആര്‍.ജി.പിള്ള, എം.ജി.ഹരികുമാര്‍, ആര്‍. ഉണ്ണികൃഷ്ണന്‍, വേണു രാജമണി, പി.കെ.സുരേഷ്, എ.എസ്.ഹരികുമാര്‍, ആര്‍.ഉണ്ണികൃഷ്ണ കുറുപ്പ്, സുധി പയ്യന്നൂര്‍, രാജു രാമപുരം എന്നിവര്‍ സംസാരിച്ചു.

സെമിനാറില്‍ ഡോ.എന്‍.പി.വിജയകൃഷ്ണന്‍ മോഡറേറ്ററായി. ഇരട്ട കേളി, സോപാനസംഗീതം, മണിപ്പൂരി നൃത്തം, ഹിന്ദുസ്ഥാനി സംഗീതം, 51 പേര്‍ ചേര്‍ന്ന കളരിപ്പയറ്റ്, പങ്ങ് ചോലം സ്റ്റിക്ക് ഡാന്‍സ്, കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമന്‍ ഒരുക്കിയ’ഷിവോഹം’ നൃത്ത സംഗീത നാടകം,

മേഘ നായര്‍ ഒരുക്കിയ എയിംസിലെ നഴ്‌സുമാരായ 101 പേര്‍ അണിനിരന്ന മെഗാ തിരുവാതിര, ഘോഷയാത്ര, രചന നാരായണന്‍ കുട്ടിയുടെ കുച്ചുപ്പുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും മേളകലാരത്‌നം സന്തോഷ് കൈലാസവും (ബഹ്‌റിന്‍) ചേര്‍ന്നുള്ള ഇരട്ടപ്പന്തി പഞ്ചാരിമേളം എന്നിവയും നടന്നു.