ഒ.കെ.നാരായണന്‍ നമ്പൂതിരിക്ക് കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം

ഒ.കെ.എന്ന രണ്ടക്ഷരം പിലാത്തറയുടെ മാധ്യമമുഖം

പയ്യന്നൂര്‍: കെ.രാഘവന്‍ മാസ്റ്റര്‍ മാധ്യമ പുരസ്‌ക്കാരം ഒ.കെ.നാരായണന്‍ നമ്പൂതിരിക്ക്.

ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, അധ്യാപക നേതാവ്, പൊതുപ്രവര്‍ത്തകന്‍, മാതൃഭൂമിയുടെ പയ്യന്നൂര്‍ ലേഖകന്‍ എന്നീ നിലകളില്‍ മൂന്നരപ്പതിറ്റാണ്ട് കാലം

പയ്യന്നൂരിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ. രാഘവന്‍ മാസ്റ്ററുടെ പേരില്‍ പുരസ്‌കാര സമിതി പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് പിലാത്തറ മാതൃഭൂമി ലേഖകനും, 31 വര്‍ഷമായി മാത്യഭൂമിയില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയുമായ ഒ.കെ. നാരായണന്‍ നമ്പൂതിരി അര്‍ഹനായത്.

പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്.

രാഘവന്‍ മാസ്റ്ററുടെ പതിനൊന്നാം ചരമവാര്‍ഷിക ദിനമായ സപ്തംബര്‍ 7 ന് രാഘവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാര സമിതിയുടെ ആഭിമുഖ്യത്തില്‍ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങില്‍ വെച്ച് പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേര്‍സണ്‍ കെ.വി.ലളിത പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.

ദീര്‍ഘകാലം പിലാത്തറ പ്രസ്‌ഫോറം സെക്രട്ടെറിയായിരുന്ന ഒ.കെ. ഇപ്പോള്‍ പ്രസ്‌ഫോറം വൈസ് പ്രസിഡന്റാണ്.

എടനാട് ഈസ്റ്റ് എല്‍.പി സ്‌ക്കൂള്‍ മുഖ്യാധ്യാപിക പി.എസ്.മായയാണ് ഭാര്യ.

തളിപ്പറമ്പ് എല്‍.ഐ.സി ഡവലപ്‌മെന്റ് ഓഫീസര്‍ ഒ.കെ.പരമേശ്വരന്‍, ഒ.കെ.സുബ്രഹ്മണ്യന്‍ എന്നിവര്‍ മക്കളാണ്.