മാരകമയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയില്‍-
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.

പുഴക്കുളങ്ങരയിലെ കെ.മുഹമ്മദ് അര്‍ഷദ്(21)നെയാണ് തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി.വി.രാമചന്ദ്രനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് പ്രദേശത്ത് ഉള്ള യുവാള്‍ക്കള്‍ക്ക് ലഹരി എത്തിക്കുന്ന പ്രധാന പ്രതിയാണ് ഇയാളെന്ന് എക്സൈസ് ഫറഞ്ഞു.
തളിപ്പറമ്പ സയ്യിദ് നഗര്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 330 മില്ലി ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.
റെയിഡ് സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ.പി.മധുസൂദനന്, എ.അസീസ്, ടി.വി.കമലാക്ഷന്‍, പ്രീവന്റീവ് ഓഫീസര്‍(ഗ്രേഡ്) പി.കെ.രാജീവന്,
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്.എ.പി.ഇബ്രാഹിം ഖലീല്‍, കെ.മുഹമ്മദ് ഹാരിസ്, ഇ.എച്ച്.ഫെമിന്‍, പി.പി.രജിരാഗ്, പി.പി.റെനില്‍ കൃഷ്ണന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം.പി.അനു, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
