വീണ്ടും തളിപ്പറമ്പില്‍ ഓണ്‍ലൈന്‍ ചതിക്കുഴി-ആസാദ് നഗറിലെ ശബ്‌നത്തിന്റെ അഞ്ച്‌ലക്ഷത്തിലധികം പോയി.
പേര് പോലും അറിയില്ല, 5,92,200 രൂപ അയച്ചുകൊടുത്തു-മലയാളി ഡാ.
തളിപ്പറമ്പ്: ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ വീണു, ശബ്‌നത്തിന് അഞ്ച് ലക്ഷത്തിലേറെ രൂപ നഷ്ടമായി.
ഗൂഗിള്‍മാപ്പില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ റിവ്യുചെയ്ത് പണം സമ്പാദിക്കാമെന്നും പണം നിക്ഷേപിച്ചാല്‍ 30 ശതമാനം ലാഭം നല്‍കാമെന്നും വിശ്വസിപ്പിച്ച് തളിപ്പറമ്പ് ആസാദ്‌നഗര്‍ റുഷൈദാസില്‍ അബ്ദുല്‍ ഫത്താഹിന്റെ ഭാര്യ ശബ്‌നത്തിന്റെ(22) 5,92,200 രൂപയാണ് തട്ടിയെടുത്തത്.
സംഭവത്തില്‍ കെ.എല്‍.59 എസ് 2500 നമ്പര്‍ ബസ് ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
2023 ഡിസംബര്‍-2 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലായിട്ടാണ് ഗൂഗിള്‍പേ വഴിയും അക്കൗണ്ട് വഴിയും പണം നിക്ഷേപം നടത്തിച്ച് തുക തട്ടിയെടുത്തത്. ലാഭമോ നിക്ഷേപിച്ച തുകയോ തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
കെ.എല്‍-59-എസ്. 2500 നമ്പര്‍ ബസ് ഡ്രൈവറുടെ പേരിലാണ് കേസ്.