ഇന്ന് സംസ്ഥാനത്ത് പൊതു അവധി-രണ്ടു ദിവസം ദു:ഖാചരണം.

 

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയോട് ആദര സൂചകമായി സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മൃതദേഹം ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ തേടി വരുന്നവരെ ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല എന്നും എ.കെ.ആന്റണി പറഞ്ഞു.