ഉക്രെയിനില്‍ നിന്ന് ഗ്രീഷ്മ മത്ത്യാരി നാട്ടിലെത്തി-

 

പിലാത്തറ: ഉക്രെയിനില്‍  ഒഡേസ യൂണിവേഴ്‌സിറ്റി അഞ്ചാം വര്‍ഷം എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി കുഞ്ഞിമംഗലം തലായിലെ ഗ്രീഷ്മ മത്ത്യാരിയെ ഓപ്പറേഷന്‍ ഗംഗ വഴി നാട്ടിലെത്തി.

നമ്മുടെ ദേശീയ പതാകയ്ക്ക് കീഴില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭയം ലഭിച്ചത് ഗ്രീഷ്മ സന്തോഷപൂര്‍വം അറിയിച്ചു.

ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഗംഗാധരന്‍-ബേബി വിമല ദമ്പതികളുടെ മൂത്ത മകളാണ് ഗ്രീഷ്മ. അനുജത്തി ഗ്രീന്‍സ് മത്ത്യാരി ഷാര്‍ജയില്‍ പഠിക്കുന്നു.

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം മോഹനന്‍ കുഞ്ഞിമംഗലം, മാടായി മണ്ഡലം പ്രസിഡന്റ് റിനോയ് ഫെലിക്‌സ്, മണ്ഡലം ജനറല്‍ സെക്രട്ടറി സുജിത്ത് വടക്കന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

സുമേഷ് ദാമോദരന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ച് സന്തോഷം പങ്കുവെച്ചു.