ആദ്യത്തെ അനുമോദനം ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ-പത്മശ്രീ ഇ.പി.നാരായണന്‍ പെരുവണ്ണാനെ അനുമോദിച്ചു.

കണ്ണൂര്‍: പത്മശ്രി ലഭിച്ച ഇ.പി നാരായണന്‍ പെരുവണ്ണാനെ ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

ഇന്ന് രാവിലെ ചിറക്കല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര തിരുനടയില്‍ വച്ചായിരുന്നു ആദരം.

സംസ്ഥന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ജനറല്‍ സെക്രട്ടറി എ.അശോകന്‍, പി.ദേവരാജന്‍, ഒ.പ്രദീപന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.വത്സരാജ്, പി.വി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ഇന്നലെ പത്മശ്രീ പ്രഖ്യാപിച്ചപ്പോള്‍ മുച്ചിലോട്ട് ഭാഗവതിക്ഷേത്രത്തില്‍ തെയ്യം കെട്ടാനുള്ള ഒരുക്കത്തിലായിരുന്ന ഇദ്ദേഹത്തെ രാവിലെ തന്നെ അവിടെ എത്തിയാണ് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അനുമോദിച്ചത്.

മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി ഇ.പി.നായായണന്‍ പെരുവണ്ണാനെ പൊന്നാടയണിയിച്ചു.