കര്‍ഷകരെ സംരംഭകരാക്കണം: സജീവ്‌ജോസഫ് എംഎല്‍എ
പുലിക്കുരുമ്പ: കര്‍ഷകരെ സംരംഭകരാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിന് അനിവാര്യമെന്ന് സജീവ് ജോസഫ് എംഎല്‍എ.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നമ്മുടെ നാടന്‍ ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി ഉപയോഗിക്കാന്‍ എല്ലാ ജനങ്ങളും മുന്നോട്ടു വരണം.
പൈതല്‍ ഹില്‍സ് ഫാര്‍മര്‍ ഫോര്‍ഡ്യൂസര്‍ കമ്പനി വിപണിയില്‍ ഇറക്കുന്ന വെളിച്ചെണ്ണയുടെ വിപണ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസത്തിനും വ്യവസായത്തിനും ഗുണകരമായ രീതിയില്‍ മൂല്യ വര്‍ധിത സാധനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് നേതൃത്വം നല്‍കാന്‍ പൈതല്‍ ഹില്‍സിന് കമ്പനിക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പൈതല്‍ മലയുടെ അടിവാരത്തെ കൃഷിക്കാരില്‍ നിന്നെടുക്കുന്ന ഏറ്റവും മികച്ച തേങ്ങ വെളിച്ചെണ്ണ ആക്കി വിപണനം നടത്തുന്ന സംരംഭമാണ് പൈതല്‍ ഹില്‍സ് പുലിക്കുരുമ്പ ക്ലസ്റ്ററിന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്നത്.
കമ്പനി ചെയര്‍മാന്‍ ഡോ കെ എം തോമസ്അധ്യക്ഷത വഹിച്ചു.
നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
കര്‍ഷകരുടെ തനതുല്‍പന്നങ്ങള്‍ വിപണം നടത്താന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപണന കേന്ദ്രം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുലിക്കുറുമ്പ സെന്റ് അഗസ്റ്റിന്‍സ് ഇടവക വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, പഞ്ചായത്തു മെമ്പര്‍ റെജി പടിഞ്ഞാറെ ആനിശ്ശേരി, പൈതല്‍ ഹില്‍സ് ഡയറക്ടര്‍മാരായ മോളി സജി, ഡി പി. ജോസ്,
പുലിക്കുരുമ്പ ക്ലസ്റ്ററിന്റെ ഭാരവാഹികളായ മനോജ് കല്ലിടുക്കനാ നിക്കല്‍, സണ്ണി തുണ്ടത്തില്‍, എ പി സെബാസ്റ്റ്യന്‍, കമ്പനി സിഇഒ സുദീപ് സ്‌കറിയ, ഷിബി സനീഷ്, ജെസ്സി വട്ടക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക വിഭവങ്ങള്‍ മൂല്യ വര്‍ദ്ധിത വിഭവങ്ങള്‍ ആക്കി മാറ്റി എങ്ങിനെ മികച്ച വരുമാനം നേടാന്‍ കഴിയുമെന്ന് ചക്കയില്‍ നിന്നും, വാഴക്കയില്‍ നിന്നും നിര്‍മ്മിച്ച നിരവധി വിഭവങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് ജോസ്റ്റിന്‍ കട്ടക്കയം അംഗങ്ങളെ ബോധ്യപ്പെടുത്തി.
മികച്ച കര്‍ഷകനായ ഇഗ്‌നേഷ്യസ് കൊട്ടുകാപ്പള്ളി എംഎല്‍എ യില്‍ നിന്നും വെളിച്ചെണ്ണ ഏറ്റുവാങ്ങിയാണ് വിപണന ഉദ്ഘാടനം നിര്‍വഹിച്ചത്.
പൈതല്‍ ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍മാരായ ലൂക്കോസ് പുഞ്ചത്തറപ്പേല്‍, ജോജോ പുളിയന്‍ മാക്കല്‍, കെ എ സെബാസ്റ്റ്യന്‍, അഡ്വ. ബിനോയ് ഫ്രാന്‍സിസ്, സിബിച്ചന്‍ പുലിയൂറുമ്പില്‍, ഷെല്‍ മോന്‍ ജോസ് പൈനാടത്ത് , തോമസ് പാലാ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.