പാലക്കോടന്‍ മുസ്തഫ ഹാജി(79)നിര്യാതനായി.
തളിപ്പറമ്പ്: തളിപ്പറമ്പിലെ പൗരപ്രമുഖനും സൈദാര്‍ പള്ളി ആന്റ് ബാഫഖി മദ്രസ പ്രസിഡന്റുമായ പാലക്കോടന്‍ മുസ്തഫ ഹാജി എന്ന കുട്ടുക്കന്‍ മുസ്തഫ ഹാജി(79) നിര്യാതനായി.
ഭാര്യ: സി.പി.ഖദീജ.
മക്കള്‍: അബ്ദുള്ള, റഫീഖ് (ടോയ് വേള്‍ഡ്), ഹംസ, നൗഷാദ്, നിസാര്‍,മന്‍സൂര്‍, ഷബീര്‍, സൗദ, ലുബ്നി.
മരുമക്കള്‍: കെ.പി.ഹനീഫ, കെ.പി.ശഫീഖ് (അമൂല്‍), ബുഷ്റ, റസീന, മറിയംബി, ഫൗസിയ, സാജിദ, നിലോഫര്‍, ഹജീബ.
സഹോദരങ്ങള്‍: ഫാത്തിമ ഹജ്ജുമ, ആലികുഞ്ഞി, മജീദ്, സുബൈദ, കുട്ട്യാലി. പരേതരായ മമ്മുഞ്ഞി ഹാജി, ആയിഷ ഹജുമ്മ.
മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീറിന്റെ അമ്മാവനാണ് പരേതന്.
മുസ്ലിം ലീഗ് സമുന്നത നേതാവും തളിപ്പറമ്പ് സര്‍വീസ് ബാങ്ക് ഡയരക്ടറമായിരുന്ന പാലക്കോടന്‍ മുസ്തഫ ഹാജിയുടെ മൃതദേഹത്തില്‍ ലീഗ് നേതാക്കളായ കെ.വി മുഹമ്മദ് കുഞ്ഞി, സി.പി.വി.അബ്ദുല്ല, കോഴി മുസ്തഫഹാജി, എസ്. അലി, ഗാന്ധി സിദീഖ്, എ.അബ്ദുല്ല ഹാജി, ബദരിയ ബഷീര്‍, എ.പി. ഇബ്രാഹിം, കെ.വി ഖാദര്‍, കെ.വി സൈനുദ്ധീന്‍ ഹാജി ഹരിത പതാക പുതപ്പിച്ചു.